പനിക്കിടക്ക ഒഴിയാതെ പകർച്ചവ്യാധികൾ. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ രാത്രിയിൽ ഡോക്ടർമാരെ നിയമിക്കണം

ഈരാറ്റുപേട്ട: ചെറുചൂടോടെ തുടക്കം. പിന്നെ വിറയലും ക്ഷീണവും. ചൂട് വിട്ടുമാറിയാലും കഫക്കെട്ടും തലവേദനയും മാറാൻ ആഴ്ചകളെടുക്കും. തുലാമഴയ്ക്ക് പിന്നാലെ എത്തിയ വൈറൽപ്പനി ആളുകളെ കീഴ്‌പ്പെടുത്തുകയാണ്. സർക്കാർ,സ്വകാര്യ ആശുപത്രികളിൽ ദിനംപ്രതി ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയാണ്. പകൽ സമയത്തെ ചൂടും വൈകുന്നേരങ്ങളിലെ മഴയുമാണ് വില്ലനാകുന്നത്.

Advertisements

പനി വ്യാപകമായിട്ടും ഈരാറ്റുപേട്ട നഗരസഭയിലും പരിസര പഞ്ചായത്തുകളിലും ആരോഗ്യവകുപ്പിന്റെ ഇടപെടൽ ഫലപ്രഥമല്ലെന്ന് നാട്ടുകാർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയോര പഞ്ചായത്തുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങൾ മാത്രമാണുള്ളത്. ഉന്നത നിലവാര സർക്കാർ ആശുപത്രികൾ ഈരാറ്റുപട്ട നഗരസഭയിലോ സമീപ പഞ്ചായത്തുകളിലോ നിലവിലില്ലാ. സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമവും രൂക്ഷമാണ്.
ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് കേരള ഹൈക്കോടതി  നാല് വർഷം മുമ്പ്  ഉത്തരവിട്ടിട്ടും ഇതുവരെയും  സർക്കാർ ഈ ഉത്തരവ് നടപ്പിലാക്കിയിട്ടില്ല.

ഈരാറ്റുപേട്ട സർക്കാർ ആശുപത്രി ഒ പി യിൽ എത്തുന്നത് 300 ലധികം രോഗികളാണ്. ഇതിൽ 80 ശതമാനവും പനി ബാധിതരാണെന്ന് ഡോക്ടർമാർ പറയുന്നു. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസിക്കുവാനുള്ള സൗകര്യം നഗരസഭ ഏ ർപ്പെടുത്തീയിട്ടുണ്ട്. എന്നാൽ ഈ ആശുപത്രിയിൽ രാത്രിയിൽ ഡോക്ടറമാരെ ആരോഗ്യ വകുപ്പ് നിയമിക്കാത്തതു കൊണ്ട് രോഗികൾ ബുദ്ധിമുട്ടുകയാണ്. അതു കൊണ്ട്
ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ രാത്രിയിൽ ഡോക്ടർമാരെ നിയമിക്കണമെന്ന്
നാട്ടുകാർ ആവശ്യപ്പെടുന്നു.

പടം ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.