ഈരാറ്റുപേട്ട: ഒന്നാംനഗരോത്സവത്തിൽ നടത്തിപ്പുകാരായ ലീഗ് മുൻ ചെയർമാനും മൂന്ന് ഇടനിലക്കാരും അഞ്ച് ലക്ഷം രൂപയുടെ അഴിമതി നടത്തിയത് മൂലമാണ് രണ്ടാം നഗരോത്സവം നഗരസഭ നേരിട്ട് നടത്തിയത് എന്ന് നഗരസഭ ചെയർപേഴ്‌സണും, വൈസ് ചെയർമാനും അന്ന് പറഞ്ഞത്. . 2024 ലെ നഗരോത്സവത്തിൽ ഫുഡ് ഇനത്തിൽ അഞ്ച് ലക്ഷം രൂപ ചിലവായി എന്ന്എഴുതി എടുക്കാൻ ചെയർപേഴ്‌സൺ നിർബന്ധിച്ചതായി സി.ഡി.എസ്, ചെയർപേഴ്‌സൺ വെളിപ്പെടുത്തിയത് സുതാര്യമല്ലാത്തതും, വ്യാപകമായി പണം പിരിച്ച് പരിപാടി നടത്തിയിട്ട് വരവ് – ചിലവ് കണക്ക് വെ ളിപ്പെടുത്താത് മൂലമാണ് ഇത്തവണത്തെ നഗരോത്സവത്തിൽ നിന്നും വിട്ട് നിൽക്കാൻ അഞ്ച് എസ്.ഡി.പി.ഐ.കൗൺസിലർമാർ തീരുമാനിച്ചത് എന്ന് സർവ്വകക്ഷി യോഗത്തിൽ പറഞ്ഞിട്ടുള്ളതാണ്’ ഇത്തവണത്തെ നഗരോത്സവത്തിലും വൻ അഴിമതി നടന്നിട്ടുള്ളതായും എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സഫീർ കുരുവനാൽ, വൈസ് പ്രസിഡന്റ സുബൈർ വെള്ളാപള്ളിൽ, മണ്ഡലം വൈസ് പ്രസിഡൻറ് ഇസ്മായിൽ കീഴേടം, കൗൺസിലർ അബ്ദുൽ ലത്തീഫ് എന്നിവർ പറഞ്ഞു. പ്രോഗ്രാം നടന്നഗ്രൗണ്ട് ലേലത്തിലൂടെ പതിമൂന്ന് ലക്ഷം രൂപ, വൻകിട ബിസിനസുകാർ, വ്യാപാരികൾ, തുടങ്ങി വൻതോതിൽ പണപിരിവ് നടത്തിയിട്ട് വരവ് – ചിലവ് കണക്ക് പൊതുസമൂഹത്തിന് മുമ്പിലോ, നഗരസഭാ കൗൺസിൽ മുമ്പാകെ അവതരിപ്പിക്കാൻ തയ്യാറാകത്തത് എന്ത് കൊണ്ടാണ് എന്നും. നാടിൻറ് അടിസ്ഥാന വികസന പ്രവർത്തനങ്ങൾ ഒന്നും നടപ്പിലാക്കാതെ അഴിമതി നടത്താൻ വേണ്ടി മാത്രമാണ് നഗരോത്സവം നടത്തുന്നത് എന്ന് എസ്.ഡി.പി. ഐ ‘ നേതാക്കൾ ആരോപിച്ചു.