ഈരാറ്റുപേട്ട: കെട്ടിട നിർമാണ അനുമതിക്ക് നഗരസഭയിൽ കൈക്കൂലി വാങ്ങിയ തേർഡ് ഗ്രേഡ് ഓവർസിയർ പിടിയിലായി. കെട്ടിട നിർമാണ അനുമതിക്ക് കൈക്കൂലി ആവശ്യപ്പെട്ട ഈരാറ്റുപേട്ട നഗരസഭാ ഓവർസിയർ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ജയേഷിനെയാണ് കോട്ടയത്തുനിന്നുള്ള വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
കെട്ടിടം നിർമ്മാണവുമായി ബന്ധപ്പെട്ട അനുമതിക്കായി 3000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു വിജിലൻസിന്റെ പിടിവീണത്.
ഇയാൾ ഒരു കെട്ടിട പെർമിറ്റിനായി ഒരു സ്വകാര്യ വ്യക്തിയോട് 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു ഈ തുക ജയേഷന്റെ സുഹൃത്തായ ദിലീപിന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ ചെയ്യാനും ആവശ്യപ്പെട്ടു. തുടർന്ന് വിവരം പരാതിക്കാരൻ കോട്ടയം വിജിലൻസ് വിഭാഗത്തെ അറിയിച്ചു. വിജിലൻസ് സംഘം ഇന്ന് ഉച്ചതിരിഞ്ഞ് എത്തി ജയേഷനെ കയ്യോടെ പിടികൂടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിജിലൻസ് എസ്.പി ആർ. ബിനുവിന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്.പി പി.വി. മനോജ് കുമാർ, സി.ഐ. മനു വി. നായർ, എ.എസ്.ഐമാരായ അനിൽകുമാർ, അരുൺ ചന്ദ്, രജീഷ് കുമാർ, രാജേഷ് കെ.പി, ജോഷി എന്നിവരുൾപ്പെട്ട സംഘമാണ് ജയേഷിനെ പിടികൂടിയത്.