ഈരാറ്റുപേട്ട:ഈരാറ്റുപേട്ട നഗരസഭാ കുഴിവേലി ഡിവിഷൻ ഉപതിരെഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചത് എൽഡിഎഫ് യു.ഡി.എഫ് വിചിത്ര സംഖ്യം മൂലമാണ് എന്ന് എസ്ഡിപിഐ ഭാരവാഹികൾ പത്രസമ്മേളത്തിൽ പറഞ്ഞു.കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ എസ്ഡിപിഐ ക്ക് ലഭിച്ചത് 114 ആയിരുന്നു എങ്കിൽ ഈ ഉപതിരെഞ്ഞെടുപ്പിൽ 258 വോട്ട് ആയി വർദ്ധിച്ചത് പാർട്ടിക്ക് ജനങ്ങളിൽ സ്വാധീനം വർദ്ധിച്ചത് മൂലമാണ്. കഴിഞ്ഞ ഇലക്ഷനിൽ 170 വോട്ട് നേടിയ എൽ ഡി എഫ് ന് ഇത്തവണ ലഭിച്ചത് 69 വോട്ട് മാത്രമാണ്. പരാജയ ഭീതി മൂലം യു.ഡി.എഫ്. എൽ.ഡി.എഫിൻ്റ് 100 ലധികം വോട്ട് വാങ്ങിച്ചാണ് വിജയിച്ചത് എന്നും. എസ്.ഡി.പി.ഐ. ജന സേവന പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകും എന്ന് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർകുരുവനാൽ വൈസ് പ്രസിഡൻ്റ് സുബൈർ വെള്ളാ പള്ളിൽ, മണ്ഡലം വൈസ് പ്രസിഡൻറ് ഇസ്മായിൽ കീഴേടം ,സെക്രട്ടറിയാസിർ കാരയ്ക്കാട് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.