ഈരാറ്റുപേട്ട: തദ്ദേശ സ്വയംഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നില നിർത്തി യുഡിഎഫ്. ഈരാറ്റുപേട്ട നഗരസഭയിലെ പതിനാറാം വാർഡിലേയ്ക്കു നടന്ന മത്സരത്തിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയ്ക്കാണ് വിജയം. മുസ്ലീം ലീഗ് സ്ഥാനാർത്ഥി യഹീനാ മോൾ (റൂബിന നാസർ) ആണ് വിജയിച്ചത്. റുബീന 358 വോട്ട് നേടിയപ്പോൾ, എസ്.ഡിപി.ഐ സ്ഥാനാർത്ഥി തസ്‌നി അനീഷ് വെട്ടിക്കലാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. തസ്‌നിയ്ക്ക് 258 വോട്ടും, എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഐഎൻഎല്ലിലെ ഷൈല ഷെഫീക്ക് പട്ടരുപറമ്പിലിന് 69 വോട്ടുമാണ് ലഭിച്ചത്.
Advertisements