ഈരാറ്റുപേട്ടയിൽ പ്ലാവിൻ തൈ വിതരണം ചെയ്തു

ഈരാറ്റുപേട്ട: മുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ വിയറ്റ്‌നാം ഏർലി പ്ലാവിൻ തൈകൾ വിതരണം ചെയ്തു. വിതരണോൽഘാടനം ഫൗണ്ടേഷൻ ചെയർമാൻ ജോർജ് കുളങ്ങര നിർവ്വഹിച്ചു സ്‌ക്കൂളിലെ സന്നദ്ധ പരിസ്ഥിതി സംഘടനയായ സാഫ് പരിപാടിക്ക് ആഥിത്യമേകി. എഴുപത്തിയഞ്ച് തൈകളാണ് വിതരണം ചെയ്തത്. അദ്ധ്യാപകൻ മുഹമ്മദ്ലൈസൽ രചിച്ച പ്ലാവ് ഒരു കല്പ വ്യക്ഷം എന്ന കവിത അൻസിയ ഇ എ അവതരണ ഗാനമായിആലപിച്ചു. ഹെഡ്മിസ്ട്രസ് ലീന . എം.പി അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് തോമസ്‌കുട്ടി , വി.എം അബ്ദുല്ലാ ഖാൻ , കെ. അബ്ബാസ്, എം.എഫ് അബ്ദുൽ ഖാദർ, വി.എം സിറാജ് എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles