തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായുള്ള അമൃത് സരോവർ പദ്ധതിക്ക് റിപ്പബ്ലിക് ദിനത്തിൽ ശിലസ്ഥാപനം നടത്തി. ഒൻപതാം വാർഡിൽ മുട്ടിനുപുറം ചാലിന്റെ പുനരുധാരണം ആണ് പദ്ധതിയിൽ ഉൾപെടുത്തിയിരിക്കുന്നത്. ആകെ 493121 രൂപ അടങ്കൽ തുക വരുന്ന പ്രവൃത്തിക്ക് 1024 അവിദഗ്ധ തൊഴിൽദിനങ്ങളും 82 വിദഗ്ധ തൊഴിൽ ദിനങ്ങളും വേണ്ടിവരും.
മുട്ടിനുപുറം ചാലിനു സമീപം നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ സ്ഥലത്തെ മുതിർന്ന പൗരനായ റിട്ട. ഹവിൽദാർ രവീന്ദ്രനാഥ പണിക്കർ ദേശീയപതാക ഉയർത്തി.
പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ
പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാലി ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ എഞ്ചിനീയർ അനീഷ് ജേക്കബ് പദ്ധതിയെ സംബന്ധിച്ചു വിശദീകരണം നൽകി.
ബ്ലോക്ക് മെമ്പർ ജിജി ജോൺ മാത്യു, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ അമിത രാജേഷ്, മെമ്പർമാരായ ജിൻസൺ വർഗീസ്, അമ്മിണി ചാക്കോ, സതീഷ് കെ, ബിജി ബെന്നി, മോഹൻ എം. എസ്, അനിൽ ബാബു, കെ. കെ. വിജയമ്മ ടീച്ചർ, പഞ്ചായത്ത് സെക്രട്ടറി ബിന്നി ജോർജ്, കുടുംബശ്രീ ചെയർപേഴ്സൺ സജിനി കെ. രാജൻ, ബ്ലോക്ക് എ ഇ അജീഷ്, പഞ്ചായത്ത് എ ഇ സുമം അനിൽകുമാർ എന്നിവർ സംസാരിച്ചു.