തിരുവല്ല: കേരള കർഷക സംഘം ഇരവിപേരൂർ ഏരിയ സമ്മേളനം കവിയൂരിൽ സെപ്റ്റംബർ 17, 18 (ശനി,ഞായർ ) തീയതികളിൽ. രാജ്യത്തെ കാർഷിക മേഖലയിൽ ഓരോ ദിവസവും അടിച്ചേൽപ്പിക്കുന്ന കർഷക വിരുദ്ധ നിയമങ്ങൾക്കെതിരായും കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന നയങ്ങൾക്കെതിരായും ശക്തമായ പോരാട്ടം നടത്തിവരുന്ന അഖിലേന്ത്യാ കിസാൻ സഭയുടെ കേരളാ ഘടകമായ
കേരളാ കർഷക സംഘത്തിന്റെ ഏരിയാ സമ്മേളനങ്ങൾ നടത്തി വരികയാണ്. സമ്മേളനത്തിന്റെ ഭാഗമായി പൊതു സമ്മേളനം, പ്രതിനിധി സമ്മേളനം, കാർഷിക കന്നുകാലി പ്രദർശനവും നടത്തുന്നു. 17 ന് വൈകിട്ട് 3.00 മണിയ്ക്ക് കാർഷിക കന്നുകാലി പ്രദർശനം. 4.00 ന് പൊതുസമ്മേളനം തോട്ടഭാഗം ജംഗ്ഷനിൽ. കേരള കർഷക സംഘം ഏരിയാ പ്രസിഡന്റ് അഡ്വ. അഭിലാഷ് ഗോപന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്യും.
18 ന് രാവിലെ 9.00 ന് പ്രതിനിധി സമ്മേളനം കവിയൂർ എസ് എൻ ഡി പി ആഡിറ്റോറിയത്തിൽ വെച്ച് കർഷക സംഘം ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് ഉദ്ഘാടനം ചെയ്യും. ജിജിമാത്യു, ജി ശ്രീരേഖ, കെ ജി വാസുദേവൻ, അഡ്വ. സുഭാഷ് കുമാർ കെ പി, കെ സോമൻ, കെ അനിൽകുമാർ , അഡ്വ. എൻ രാജീവ്, ജയ ദേവദാസ്, എൻ എസ് രാജീവ്, ശോശാമ്മ ജോസഫ്, രാജശേഖര കുറുപ്പ്, എബിൻ മാത്യു എന്നിവർ സംസാരിക്കും.
കേരള കർഷക സംഘം ഇരവിപേരൂർ ഏരിയ സമ്മേളനം: സെപ്റ്റംബർ 17, 18 കവിയൂരിൽ
Advertisements