തിരുവല്ല: ഇരവിപേരൂര്‍ ഓതറയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ വനിതാ പഞ്ചായത്ത് മെമ്പര്‍ക്കു മര്‍ദ്ദനമേറ്റതായി പരാതി. ഇരവിപേരൂര്‍ പഞ്ചായത്ത് 10-ാം വാര്‍ഡ് മെമ്പര്‍ ബിജി ബെന്നിക്കാണ് ഗുരുതര പരിക്കേറ്റത്. അയല്‍പക്കത്തെ നായ നാലു വയസ്സുള്ള കുട്ടിയെ ആക്രമിച്ച പരാതി പരിഹരിക്കുമ്പോള്‍ ആയിരുന്നു മര്‍ദ്ദനമേറ്റത്. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന വനിതാ പഞ്ചായത്ത് മെമ്പറുടെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തു.
Advertisements