ഇരുട്ടിൽ നിന്ന് ശാപമോക്ഷം, ഈരയിൽകടവിൽ വെളിച്ചെമെത്തി; തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ ഉത്ഘാടനം നിർവഹിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ: വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: ഈരയിൽക്കടവ് റോഡിന് ഇരുട്ടിൽ നിന്ന് ശാപമോക്ഷം. ഈരയിൽക്കടവ് റോഡിൽ തെരുവ് വിളക്ക് സ്ഥാപിച്ച നടപടികൾ വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഈരയിൽക്കടവ് റോഡിലെ ഇരുട്ടിനെയും പാമ്പിനെയും പേടിച്ച് വഴിനടക്കാനാവാതിരുന്ന നാട്ടുകാർക്ക് ഇനി വെളിച്ചത്തിന്റെ തെളിച്ചം ലഭിക്കും.

Advertisements

നാലു വർഷം മുൻപ് ഉദ്ഘാടനം ചെയ്ത ബൈപ്പാസ് റോഡിൽ മതിയായ വെളിച്ചമില്ലെന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടർന്നു നഗരസഭ അംഗം അഡ്വ.ഷീജ അനിലും, മുൻ നഗരസഭ അംഗമായിരുന്ന സനൽ തമ്പിയും, നഗരസഭ ഭരണാധികാരികളും ചേർന്നാണ് ഇവിടെ വെളിച്ചം എത്തിക്കുന്നതിനായി വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചത്. എന്നാൽ, രാഷ്ട്രീയ തർക്കങ്ങളെ തുടർന്നു പോസ്റ്റിൽ ലൈറ്റ് സ്ഥാപിക്കുന്ന ജോലികൾ നീണ്ടു പോകുകയായിരുന്നു. അപകടങ്ങൾ പതിവായതോടെ ഇവിടെ തെരുവ് വിളക്ക് സ്ഥാപിക്കണമെന്ന ആവശ്യ
ത്തിൽ നാട്ടുകാർ ഉറച്ചു നില്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭ ആക്ടിംങ് ചെയർമാനായി ബി.ഗോപകുമാർ യോഗത്തിൽ ആദ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ, എ ബി കുന്നേപ്പറമ്പിൽ , എം ജയചന്ദ്രൻ , വിനു അർ മോഹൻ , റീബാ വർക്കി , റസി.അസോസിയേഷൻ പ്രധിനിധികളായ ആൻ്റണി നോമി മാത്യു , സനൽ തമ്പി തുടങ്ങിയവർ പങ്കെടുത്തു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.