സിപിഎം അയർക്കുന്നം ഏരിയ സമ്മേളനം ; പ്രതിഭകളെ ആദരിച്ചു

അയർക്കുന്നം :
സിപിഐഎം അയർക്കുന്നം ഏരിയാ സമ്മേളത്തിന്റെ ഭാഗമായി കോളേജ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രദേശത്തെ കലാ സാഹിത്യ സാംസ്‌കാരിക മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. അനുമോദന യോഗം ഡിവൈഎഫ്ഐ അഖിലേന്ത്യ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജെയ്‌ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ജോളി എബ്രഹാം അധ്യക്ഷയായി.സിപിഐഎം അയർക്കുന്നം ഏരിയാ കമ്മറ്റി അംഗം എൻ അനിൽകുമാർ, മണർകാട് പഞ്ചായത്ത്‌ പ്രസിഡന്റ് കെ സി ബിജു , മണർകാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം എൻ ഗോപകുമാർ, വെസ്റ്റ് ലോക്കൽ സെക്രട്ടറി സി എം മനോജ്‌ ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി അനീഷ് ആന്ത്രയോസ് , പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ബിജു തോമസ്, ലോക്കൽ കമ്മിറ്റി അംഗം രഞ്ജിത്ത് ബിജു, കോളേജ് ബ്രാഞ്ച് സെക്രട്ടറി പി റ്റി അഖിൽ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles