മൂലവട്ടം : മണിപ്പുഴ ബൈപ്പാസിലെ അപകടങ്ങൾ കുറയ്ക്കുവാനും, ബൈപാസ് റോഡിലെ രാത്രികാലങ്ങളിൽ തള്ളുന്ന കക്കൂസ് മാലിന്യത്തിന്റെയും, മാലിന്യ കൂമ്പാരത്തിന്റെയും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുവാനും അധികാരികളുടെ ഇടപെടൽ ആവശ്യപ്പെട്ട് സി പി എം മൂലവട്ടം ലോക്കൽകമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ സി പി എം കോട്ടയം. ഏരിയ കമ്മിറ്റി അംഗം സ.എസ് ഡി രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം അഡ്വ.ഷീജ അനിൽ, ലോക്കൽ സെക്രട്ടറി ആന്റണി നോമി മാത്യു, ലോക്കൽ കമ്മറ്റി അംഗങ്ങളായ സാം പി ജേക്കബ്, അഭിലാഷ് ടി ആർ, പി എം തങ്കച്ചൻ, ടി ജെ മത്തായി, ഡി വൈ എഫ് ഐ മേഖല സെക്രട്ടറിവിഷ്ണു ഗോപാൽ, എന്നിവർ പങ്കെടുത്തു.
Advertisements