നാട്ടുകാർക്കു ദുരിതമായി ഇരയിൽ കടവിലെ ഇടവഴിയിൽ മാലിന്യം തള്ളൽ. നാറ്റം സഹിച്ചും നായ കടിച്ചു വലിച്ചു റോഡിൽ മാലിന്യ കൂമ്പാരം

കോട്ടയം കോടിമത നാലുവരി പാതയിൽ നിന്നും ഇരയിൽ കടവ് ബൈപ്പാസിൽ ഇറങ്ങുന്ന ഇട റോഡിലെ കാഴ്ചയാണിത്. നിയമത്തെ പോലും വെല്ലുവിളിക്കുന്ന രീതിയിലാണ് ഇവിടെ മാലിന്യങ്ങൾ കൊണ്ട് തള്ളുന്നത്.
മുൻപ് ഇവിടെ മാലിന്യങ്ങൾ തള്ളുന്നത് പതിവായതോടെ. നഗരസഭ പ്രദേശം വൃത്തിയാക്കുകയും. മാലിന്യം തള്ളരുത് എന്നും അതിന്റെ നിയമവും, പിഴയും ചൂണ്ടിക്കാട്ടി ബോർഡ് സ്ഥാപിച്ചു. എന്നാൽ ഈ ബോർഡിനു മുന്നിലാണ്ഇപ്പോൾ മാലിന്യങ്ങൾ കൊണ്ട് ഇടുന്നത്. നാലുവരിപ്പാതയും ഈരയിൽ കടവിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഇടറോഡാണിത്.

Advertisements

ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് ഈ വഴി സഞ്ചരിക്കുന്നത്. പതിവായി മാലിന്യം തള്ളുന്നതോടെ ദുരിതത്തിലായത് പ്രദേശവാസികളും ദിവസേന ഈ വഴി യാത്ര ചെയ്യുന്ന യാത്രക്കാരുമാണ്. മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് കൊണ്ട് പ്രദേശത്ത്തെരുവുനായ ശല്യം രൂക്ഷമാണ്.
ഇതിനു ഒരു പരിഹാരമായി പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പ്രദേശത്ത് മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിനായി രാത്രികാലങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Hot Topics

Related Articles