കോട്ടയം ഈരയിൽക്കടവിൽ ഇല്ലിക്കൂട്ടത്തിന് തീ പിടിച്ചു; നട്ടുച്ചയ്ക്ക് പൊരിവെയിലിൽ തീ ആളിപ്പടർന്നതോടെ അപകട സാധ്യത വർദ്ധിച്ചു; തീ നിയന്ത്രണ വിധേയമാക്കിയത് അഗ്നിരക്ഷാ സേനയെത്തി

ഈരയിൽക്കടവിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: ഈരയിൽക്കടവിൽ പൊരിവെയിലിൽ ആളിപ്പടർന്ന് തീ. ഈരയിൽക്കടവിലെ ഇല്ലിക്കൂട്ടത്തിനാണ് തീ ആളിപ്പിടിച്ചത്. തുടർന്ന് തീ പാടശേഖരത്തിലേയ്ക്കും പടരുമെന്ന സ്ഥിതിയെത്തിയതോടെ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയിൽ അറിയിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Advertisements

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. കോട്ടയം ഈരയിൽക്കടവ് ബൈപ്പാസിന്റെ മധ്യഭാഗത്തായി ഈല്ലിക്കൂട്ടത്തിനു ചുവട്ടിലാണ് തീ ആളിപ്പടർന്നത്. തീ പടർന്നു പിടിക്കുകയും, സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക് തീ ആളുകയും ചെയ്തതോടെ പ്രദേശ വാസികൾ ആശങ്കയിലായി. തുടർന്ന് ഇതുവഴി കടന്നു പോയ ആളുകൾ വിവരം അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. തുടർന്ന്, അഗ്നിരക്ഷാ സേനാ സംഘം എത്തി തീ നിയന്ത്രണ വിധേയമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസം രാത്രിയിലും ഈരയിൽക്കടവിൽ സമാന രീതിയിൽ തീ പിടുത്തമുണ്ടായിരുന്നു. ഈരയിൽക്കടവ് ബൈപ്പാസിൽ കൂട്ടിയിട്ട മാലിന്യങ്ങൾക്കാണ് തീ പടർന്നു പിടിച്ചത്. ഇതേ തുടർന്നു പ്രദേശമാകെ പുകയും, അതിരൂക്ഷമായ ദുർഗന്ധവും അനുഭവപ്പെട്ടിരുന്നു. തുടർന്ന്, അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇത്തരത്തിൽ ദിവസവും തീ പടർന്നു പിടിക്കുന്നത് അഗ്നിരക്ഷാ സേനയ്ക്കും തലവേദനയായി മാറിയിട്ടുണ്ട്.

Hot Topics

Related Articles