കൊച്ചി: ഇന്നലെ പറ്റിയ അബദ്ധം ഇന്ന് ആവർത്തിക്കാതെ എറണാകുളം ജില്ലാ കളക്ടർ. ബുധനാഴ്ച അവധി പ്രഖ്യാപിക്കാതിരുന്ന ജില്ലാ കളക്ടർ രേണു രാജ് ഇന്ന് രാവിലെ അവധി പ്രഖ്യാപിച്ചത് വിവാദമായി മാറിയിരുന്നു. ഇതേ തുടർന്നു സോഷ്യൽ മീഡിയയിൽ വൻ ട്രോളും പൊങ്കാലയുമായി കളക്ടർക്ക് നേരിടേണ്ടി വന്നത്. ഇതേ തുടർന്നാണ് ഇന്ന് നേരത്തെ തന്നെ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 5 വെള്ളി അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ രേണു രാജ് അറിയിച്ചു.
Advertisements