കൊച്ചി : കേരളത്തില്‍ പുരുഷന്മാരേക്കാളും സ്ത്രീകളാണ് കൂടുതലെങ്കില്‍ എറണാകുളം ജില്ലയില്‍ 1000 പുരുഷന്മാര്‍ക്ക് 967 സ്ത്രീകള്‍ മാത്രം. ജില്ലാ സാമ്ബത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തിയ ആന്വല്‍ വൈറല്‍ സ്റ്റാറ്റിസ്റ്റിക്സ് എന്ന പഠനത്തിലാണ്കണ്ടെത്തല്‍. കഴിഞ്ഞവര്‍ഷത്തെ ജനന മരണങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു പഠനം. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 39226 ജനനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 19939 (50.83%) ആണ്‍കുട്ടികളും 19287 (49.17%) പെണ്‍കുട്ടികളുമാണ്.
ജില്ലയിലെ നഗര ഗ്രാമ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. ഓരോ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലായിരുന്നു ഗവേഷണം. നിലവിലെ സ്ത്രീപുരുഷാനുപാതമാണ് ഭാവിയിലെ ജനസംഖ്യയുടെ നിലനില്പിന്റെ അടിസ്ഥാനം. സ്ത്രീപുരുഷാനുപാതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വന്നാല്‍ ഇത് ഭാവിയില്‍ ജനസംഖ്യയെ ബാധിക്കും. ഇത് സാമൂഹിക, സാംസ്കാരിക, സാമ്ബത്തിക മേഖലകളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പഠനത്തില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനനം കൂടുതല്‍ ആഗസ്റ്റില്‍
കഴിഞ്ഞ വര്‍ഷത്തെ ജനന നിരക്ക് അനുസരിച്ച് ഏറ്റവും കൂടുതല്‍ ജനനം നടന്നത് മാര്‍ച്ചിലാണെങ്കിലും സ്ത്രീപുരുഷാനപാതത്തില്‍ ആഗസ്റ്റ് മാസമാണ് മുമ്ബില്‍. മാര്‍ച്ചില്‍ 3601 പേരും ആഗസ്റ്റില്‍ 3177 പേരുമാണ് ജനിച്ചത്. എന്നാല്‍ മാര്‍ച്ചിലെ സ്ത്രീപുരുഷാനുപാതം 977ഉം ആഗസ്റ്റില്‍ 1017ഉം ആണ്. മാര്‍ച്ചിനെ അപേക്ഷിച്ച് ആഗസ്റ്റില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ജനിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ആകെ ജനനം
(മാസം, ആണ്‍, പെണ്‍, സ്ത്രീ-പുരുഷ അനുപാതം)
ജനുവരി………….. 1570…. 1502…. 957
ഫെബ്രുവരി……..1578… 1527…. 968
മാര്‍ച്ച്………………..1821…… 1780….977
ഏപ്രില്‍…………….1529……1415….925
മേയ്…………………..1586……1592…1004
ജൂണ്‍…………………1797……1720….957
ജൂലായ്……………1655……..1634…..987
ആഗസ്റ്റ്…………….1575…….1602…..1017
സെപ്തംബര്‍……..1656……1623…….980
ഒക്ടോബര്‍…….1746……1577…….903
നവംബര്‍…………1783……1696…….951
ഡിസംബര്‍……..1643…….1619…….985