വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം ; വിദ്യ ഒളിവില്‍ കഴിയുന്നത് കാലടി സര്‍വകലാശാലയ്ക്ക് സമീപമുള്ള ഹോസ്റ്റലിലെന്ന് കെ.എസ്.യു

കൊച്ചി : എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഗസ്റ്റ് അധ്യാപക നിയമനം നേടിയ കെ.വിദ്യ ഒളിവില്‍ കഴിയുന്നത് കാലടി സര്‍വകലാശാലയ്ക്ക് സമീപമുള്ള ഹോസ്റ്റലിലാണെന്ന് കെ.എസ്.യു ആരോപിച്ചു. ഇക്കാര്യം അറിയിച്ചിട്ടും പോലീസ് അവരെ അറസ്റ്റു ചെയ്യാനോ ഹോസ്റ്റല്‍ പരിശോധിക്കാനോ തയ്യാറാകുന്നില്ല. പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് മൃഗീയമായി തല്ലിച്ചതച്ചുവെന്നും കെ.എസ്.യു ആരോപിച്ചു.

Advertisements

വിദ്യയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ കാലടി എം.സി റോഡ് ഉപരോധിച്ച്‌ പ്രതിഷേധിച്ചു. ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. പോലീസ് വാഹനത്തില്‍ നിന്ന ഇറങ്ങാന്‍ തയ്യാറാകാതിരുന്ന പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച്‌ വലിച്ചിറക്കി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ വിദ്യയെ അറസ്റ്റു ചെയ്യും വരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും സ്‌റ്റേഷനില്‍ നിരാഹരം തുടരുമെന്നും അറസ്റ്റിലായ പ്രവര്‍ത്തകര്‍ പറഞ്ഞു.

Hot Topics

Related Articles