കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി കുട്ടികളുടെ വാക്‌സിനേഷൻ ജനുവരി 31 നകം നൂറ് ശതമാനത്തിലെത്തിക്കാൻ തീവ്രയത്‌ന പരിപാടി നടപ്പാക്കുമെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു.
Advertisements
നിലവിൽ ജില്ലയിൽ 53 ശതമാനമാണ് കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ നിരക്ക്. സമ്പൂർണ വാക്‌സിനേഷൻ ലക്ഷ്യം കൈവരിക്കുന്നതിന് രക്ഷിതാക്കളുടെയും അധ്യാപകരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണം കലക്ടർ അഭ്യർത്ഥിച്ചു. തീവ്ര വാക്‌സിനേഷൻ പരിപാടി സംബന്ധിച്ച് ചൊവ്വാഴ്ച തദ്ദേശ ഭരണം, ആരോഗ്യം, വിദ്യാഭ്യാസ വകുപ്പുകളുടെ യോഗം ചേരും.