എരുമേലിയിൽ പെൺകുട്ടിയുടെ സഹോദരന്റെ അടിയേറ്റ ബസ് കണ്ടക്ടർക്കെതിരെ പോക്‌സോ കേസ്; പ്രതിയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു; വീഡിയോ കാണാം

എരുമേലി: സ്വകാര്യ ബസിൽ പെൺകുട്ടിയെ ശല്യം ചെയ്തതിനു , യുവാവിന്റെ മർദനമേറ്റ ബസ് കണ്ടക്ടർ ഒടുവിൽ പോക്‌സോ കേസിൽ അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം കാണിച്ചതിന് വെള്ളാവൂർ ചെറുവള്ളി അടാമറ്റം ഭാഗത്ത് തോപ്പിൽപാതവീട്ടിൽ കുഞ്ഞുമോൻ മകൻ അച്ചു മോൻ റ്റി.കെ (24) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. റാന്നി എരുമേലി റൂട്ടിൽ ഓടുന്ന ബസ്സിൽ ക്ലീനറായി ജോലി ചെയ്യുന്ന പ്രതി ഇതേ ബസിൽ യാത്ര ചെയ്ത സ്‌കൂൾ വിദ്യാർത്ഥിനിയെയാണ് ലൈംഗിക അതിക്രമം ചെയ്തത്.

Advertisements

ഇയാൾ പല ദിവസങ്ങളിലായി വിദ്യാർത്ഥിനിയെ ഉപദ്രവിക്കുകയായിരുന്നു . അതിജീവിതയുടെ പരാതിയിന്മേൽ എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനിൽകുമാർ വി.വി, എസ്.ഐ മാരായ അനീഷ് എം.എസ്, അബ്ദുൾ അസീസ് , എ.എസ്.ഐ. ഷീനാ മാ ത്യു , സി.പി.ഓ മാരായ ഷാജി ജോസഫ് ,കൃപാ എം കെ, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.