മലപ്പുറം: എരുമയെ കൊന്ന് കാട്ടുപോത്തിന്റെ മാംസമാണെന്ന് പറഞ്ഞ് വില്പന നടത്തിയ വഴിക്കടവ് സ്വദേശികളായ മൂന്നു യുവാക്കള്‍ തമിഴ്നാട് നടുവട്ടം പൈക്കാറ പൊലീസിന്റെ പിടിയിലായി. മരുത കെട്ടുങ്ങല്‍ തണ്ടുപാറ മുഹമ്മദ് റാഷി (26), മരുത ചക്കപ്പാടം ചക്കിയത്ത് ജിഷ്ണു (മണിക്കുട്ടൻ -27), വഴിക്കടവ് കുമ്ബങ്ങാടൻ ജംഷീർ (35) എന്നിവരാണ് പിടിയിലായത്.
ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു. ഊട്ടി പുതുമന്ത് ഗ്ലൻമോർഗാനിലെ വിജികുട്ടന്റെ കറവയുള്ള എരുമയെയാണ് ഇവർ തൊഴുത്തില്‍നിന്ന് കൊണ്ടുപോയി സമീപത്തെ കുറ്റിക്കാട്ടില്‍ വെച്ച് അറുത്തത്. തുടർന്ന് മാംസമാക്കി കാറില്‍ കയറ്റി കൊണ്ടുപോയി കാട്ടുപോത്തിന്റെ ഇറച്ചിയെന്നപേരില് വൻ വിലക്ക് വില്പന നടത്തുകയായിരുന്നു. മാർച്ച് അഞ്ചിനാണ് ക്ഷീര കർഷകൻ വിജികുട്ടൻ പൈക്കാറ പൊലീസില്‍ പരാതിപ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ എരുമയെ ആട്ടിക്കൊണ്ടുപോവുന്നതും പുലർച്ച ചാക്കുകെട്ട് ചുമന്നുകൊണ്ടുപോവുന്നതും കണ്ടുവെന്ന് സമീപവാസികള്‍ അറിയിച്ചത്. അതിർത്തികളിലെയും മറ്റും സിസിടിവിയും മറ്റും പരിശോധന നടത്തിയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഗൂഡല്ലൂർ ഡിവൈഎസ്പി വസന്തകുമാറിന്റെ നേതൃത്വത്തില്‍ സർക്കിള്‍ ഇൻസ്പെക്ടർ സതീഷ് കുമാർ ഹരിഹരൻ, എസ് ഐ ഇബ്രാഹിം ഉള്‍പ്പെടെയുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.