എരുമേലി : എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത റോഡ് ഗതാഗതത്തിനായി തുറന്നു നൽകി. എരുമേലി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിലെ ഏറ്റവും പ്രധാന റോഡായ വട്ടോംകുഴി-മണിപ്പുഴ റോഡാണ് ഗതാഗതത്തിനായി തുറന്നു നൽകിയത്. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം അഡ്വ.സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു.
വർഷങ്ങളായി തകര്‍ന്നു കിടന്ന റോഡ് പ്രദേശവാസികളായ നൂറ് കണക്കിന് ആളുകളുടെ ഏക ഗതാഗത മാർഗ്ഗമായിരുന്നു. റോഡ് പുനരുദ്ധരിക്കാത്തത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭങ്ങളും നടത്തിയിരുന്നു. ഇരുപതാം വാർഡ് അംഗം നാസർ പനച്ചി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ കെ.ആർ അജേഷ് , മുൻ പഞ്ചായത്തംഗം പ്രകാശ് പുളിക്കൻ, സാബു കാലാപ്പറമ്പിൻ , സംഘാടക സമിതി ചെയർമാൻ ജയ്സൺ കുന്നത്തുപുരയിടം എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.