എരുമേലിയിലെ കിഴക്കൻ പ്രദേശത്ത് ഹയർ സെക്കന്ററി സ്ക്കൂൾ അനുവദിക്കണം.

എരുമേലി: എരുമേലി ഗ്രാമ പഞ്ചായത്തിലെ കിഴക്കൻ പ്രദേശത്ത് ഈ വർഷം തന്നെ ഹയർ സെക്കന്ററി സ്ക്കൂൾ അനുവദിക്കണമെന്ന്  ആവശ്യവുമായ് നാട്ടുകാർ രംഗത്ത്. കാഞ്ഞിരപ്പളളി താലൂക്കിലെ തന്നെ ഏററവും വിസ്തൃതി കൂടിയ ഗ്രാമ പഞ്ചായത്തും, കർഷകരും , പട്ടികജാതി-പട്ടിക വർഗ്ഗ ജനങ്ങളും തിങ്ങി പാർക്കുന്ന പഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് ഏക ആശ്രയം ടൗണിലുള്ള സ്വകാര്യ വിദ്യാഭ്യാസസ്ഥാപനമാണ്.

Advertisements

കൂടുതൽ സീറ്റുകൾ ഇവിടെ  ലഭ്യമല്ലാത്തതിനാൽ വിദ്യാർത്ഥികൾ അകലെയുള്ള മറ്റു സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതുമൂലം ഉന്നത പഠനത്തിന് പോകുവാൻ രക്ഷിതാക്കളും വിദ്യാർത്ഥികളും നെട്ടോട്ടമോടുകയാണ്. നാളുകളായിട്ട് ഹയർ സെക്കന്ററി സ്ക്കൂൾ ലഭ്യമാക്കുവാൻ നാട്ടുകാർ പ്രമേയങ്ങളും ആവലാതികളും പരാതികളുമായി  അധികാരികളെ സമീപിച്ചിട്ടും ഇതേ വരെ  ഫലം കണ്ടിട്ടില്ല പ്രദേശത്തുള്ള സാൻതോം ഹൈസ്ക്കൂൾ കണമല , സെന്റ് മേരീസ് ഹൈസ്ക്കൂൾ ഉമ്മിക്കൂപ്പ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹയർ സെന്ററി സ്ക്കൂളായി ഉയർത്തുന്നതിന് നിയമങ്ങൾക്ക് വിധേയമായി അപേക്ഷ സമർപ്പിച്ചിട്ടും   ഫയൽ തീർപ്പാകാതെ കിടക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മേൽ ആവശ്യങ്ങൾ പരിഗണിച്ച് ഒരു സർക്കാർ ഹയർ സെക്കന്ററി സ്ക്കൂളോ അല്ലാത്തപക്ഷം മാനേജ്മെന്റ് സ്ക്കൂളുകൾ ഹയർസെക്കന്ററിയായി ഉയർത്തിയും വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിന് ആവശ്യമായ ശാശ്വത പരിഹാരം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ വിദ്യാഭ്യാസ വകുപ്പിനോടും സ്ഥലത്തെ ജനപ്രതിനിധികളോടും ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.