തലമുറകൾക്ക് അറിവ് പകർന്ന് നല്കിയ എരുമേലിയിലെ അക്ഷരമുത്തശ്ശി ; എൻ. എം .എൽ .പി .സ്കൂൾ 108-ന്റെ നിറവിൽ

എരുമേലി:വിദ്യാഭ്യാസം വരേണ്യ വർഗ്ഗത്തിന് മാത്രം കുത്തകയായിരുന്ന 1916 കാലഘട്ടങ്ങളിൽ വിദ്യാഭ്യാസപരവും സാമൂഹികപരവുമായി ഏറെ പിന്നോക്കം നിന്ന വനപ്രദേശമായിരുന്ന കനകപ്പലത്തെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടിൽ നിന്ന് എത്തിയ ബ്രദറൻ സഭാ മിഷനറിയായ എഡ്വേർഡ് ഹണ്ടർ നോയൽ സ്ഥാപിച്ച എൻ. എം .എൽ .പി .സ്കൂൾ 108 ൻ്റ നിറവിൽ , ധാരാളം പ്രതിഭാശാലികളെ സമൂഹത്തിൽ സംഭാവന ചെയ്ത ഇ  വിദ്യാലയത്തിൽ നേഴ്സറി മുതൽ നാലുവരെ ക്ലാസുകളിലായി 85 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഡോ. എം.പി  ജോസഫ് കോർപ്പറേറ്റ് മാനേജരായും കെ.എം ജോൺസൺ അസിസ്റ്റൻ്റ് മാനേജരായും, കെ.പി.  ബേബി, ജോ. സെക്രട്ടറിയായി  റ്റോം എം. ഏബ്രഹാവും,   എം.എ  മാത്യു ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.  സി. എസ്  മാത്യു, ചെറിയാൻ പുന്നൂസ് നടുവത്ര, ജോൺ ജോസഫ് എന്നിവർ SSG മെമ്പേഴ്‌സായും സ്കൂളിൻ്റ പ്രവർത്തനത്തിന്  നേതൃത്വം നൽകുന്നു. ഹെഡ്മിസ്ട്രസ്  സിന്ധു എം ന്റെ നേതൃത്വത്തിൽ 5 അധ്യാപകരും 3 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. പഠനത്തോടൊപ്പം കുട്ടികളുടെ കഴിവുകൾ കണ്ടെത്തി കലാകായിക പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഇ വിദ്യാലയം  കമ്പ്യൂട്ടർ , ഇംഗ്ലീഷ് ,ഹിന്ദി , ജനറൽനോളജ് എന്നിവയ്ക്കും പ്രാധാന്യം നൽകുന്നു, വിവിധ സ്റ്റുഡൻ്റ് ക്ലബ്ബുകളും ഇവിടെ പ്രവർത്തിച്ചു വരുന്നു , കലാകായിക വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുന്നു,ഇവിടെ പഠിച്ച പലരും ഇന്നും  ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉന്നതങ്ങളായ ജോലികളിൽ പ്രവർത്തിച്ചുവരുന്നു. ഇന്നും കനകപ്പലത്ത് പുതു തലമുറക്ക് അറിവ് പകർന്നു നല്കി  ഒരു കെടാവിളക്കായി  സ്കൂൾ ശോഭിക്കുന്നു

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.