എരുമേലിയില്‍ മത്സ്യത്തൊഴിലാളിയെ ഇടിച്ചുവീഴ്ത്തി മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം; ഗുരുതര പരിക്കേറ്റ കാളകെട്ടി സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു; സിസിടിവി ദൃശ്യങ്ങള്‍ ജാഗ്രതാ ന്യൂസ് ലൈവിന്; എംവിഡിയുടെ മരണപ്പാച്ചില്‍ എങ്ങോട്ട്..?

എരുമേലിയില്‍ നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍

Advertisements

കോട്ടയം: എരുമേലി കണമലയില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം. മത്സ്യ കച്ചവടം നടത്തുന്ന കാളകെട്ടി സ്വദേശി രാജീവിനെ (27) ആണ് ബൈക്കില്‍ മത്സ്യവുമായി വരുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം ഇടിച്ചു വീഴ്ത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കണമല ഇറക്കത്തിലാണ് സംഭവം. അമിതവേഗത്തില്‍ പാഞ്ഞെത്തിയ എംവിഡിയുടെ വാഹനം വഴിയരികില്‍ വാഹനം ഒതുക്കാനൊരുങ്ങിയ രാജീവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രാജീവ് റോഡിലേക്ക് തന്നെ തെറിച്ചുവീണു. വീഴ്ചയില്‍ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതര പരിക്കുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോഡില്‍ കാര്യമായ തിരക്ക് ഇ്ല്ലാതിരുന്നിട്ടും അമിതവേഗത്തിലാണ് എംവിഡി വാഹനം പാഞ്ഞത്. രാജീവിന്റെ വാഹനം എതിര്‍ ദിശയിലായിരുന്നു. പരിക്കേറ്റ രാജീവിനെ ഇതേ വാഹനത്തില്‍ കയറ്റി നിലക്കല്‍ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പമ്പയിലേക്കും അതിനുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് രാജീവ്.

കോവിഡ് കാലത്ത് അനാവശ്യമായി വാഹന പരിശോധന നടത്തി ജനങ്ങളില്‍ നിന്നും പിഴ ഈടാക്കിയതിന് മോട്ടോര്‍ വാഹന വകുപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങില്‍ ഉള്‍പ്പെടെ ഗുരുതര വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഏതാനും ആഴ്ചകള്‍ മുന്‍പ് കോട്ടയം ചെങ്ങളത്ത് ഡ്രൈവിംഗ് ടെസ്റ്റിനെത്തിയവരെ ബുദ്ധിമുട്ടിച്ചതിനും മോട്ടോര്‍ വാഹന വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Hot Topics

Related Articles