എരുമേലി തുമരംപാറയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയം; എരുമേലിയിലും പരിസരപ്രദേശത്തും മലവെള്ളപ്പാച്ചിൽ; ജാഗ്രതാ നിർദേശം; വീഡിയോ കാണാം

കോട്ടയം: എരുമേലി തുമരംപാറയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയം. കനത്ത മലവെള്ളപ്പാച്ചിലിൽ എരുമേലിയിലെ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളത്തിലായി. എരുമേലി ക്ഷേത്രത്തിൽ അടക്കം വെള്ളംകയറിയതും ഭീതി പടർത്തി. പ്രദേശത്ത് ജാഗ്രതാ നിർദേശവുമായി അധികൃതർ രംഗത്ത് എത്തിയിട്ടുണ്ട്. എരുമേലി തുമരംപാറയിൽ വനത്തിനുള്ളിലാണ് ഉരുൾപൊട്ടിയതായി സംശയം ഉയർന്നിരിക്കുന്നത്.

Advertisements

പ്രദേശത്ത് ശക്തമായ മലവെള്ളപാച്ചിൽ. കൊപ്പം തോട് കര കവിഞ്ഞു. വീടിനോട് ചേർന്ന് നിരവധി പുരയിടങ്ങളിൽ വെള്ളം കയറി. പേരൂർ തോട്ടിൽ ഒരു വീട്ടിലും വെള്ളം കയറി. ശക്തമായ മഴയിൽ എരുമേലിതെക്ക് വില്ലേജിലെ ഇറുമ്പൂന്നിക്കര മറപ്പള്ളിക്കവലയിൽ തോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ഒരു കോഴി ഫാം ഒലിച്ചുപോയതായി റിപ്പോർട്ടുണ്ട്. ആൾനാശമോ മാറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തോട്ടിൽ ജലനിരപ്പ് ഉയരാൻ കാരണം ഉൾവനത്തിൽ ഉരുൾപൊട്ടിയതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. ഉരുൾപൊട്ടൽ സ്ഥിരീകരിച്ചിട്ടില്ല. വില്ലേജ് സ്റ്റാഫ് സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്.

Hot Topics

Related Articles