എരുമേലിയിൽ വീട്ടിലേയ്ക്ക് ബൈക്ക് ഇടിച്ച് കയറി : വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം : മരിച്ചത് കുട്ടിക്കാനം മരിയൻ കോളജ് വിദ്യാർത്ഥിനി

എരുമേലി: കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു. കുട്ടിക്കാനം മരിയൻ കോളേജിലെ മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി അനുപമ മോഹനനാണ് മരിച്ചത്.

Advertisements

കൂടെയുണ്ടായിരുന്ന അമീർ എന്ന വിദ്യാർത്ഥിക്കും ഗുരുതരമായി പരുക്കേറ്റു. കാഞ്ഞിരപ്പള്ളി റോഡിൽ നിന്നും വന്ന ഡ്യൂക്ക്ബൈക്ക് ആണ് അപകടത്തിൽപെട്ടത്. അമ്പലവളവ് ഭഗത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇളപ്പുങ്കൽ വീട്ടിലെ ഇരുമ്പ് ഗേറ്റ് ഇടിച്ചു തകർത്താണ് 20 അടി ഉള്ളിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

Hot Topics

Related Articles