എരുമേലി : കളിക്കുന്നതിനിടെ കിണറ്റിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം. എരുമേലി മുട്ടപ്പള്ളിയിലാണ് ശനിയാഴ്ച രാവിലെ ദാരുണ സംഭവം ഉണ്ടായത്. മുട്ടപ്പള്ളി കരിമ്പിന്തോട്ടിൽ ഷിജോ (രതീഷ് രാജൻ -സി എച്ച് സി കൗൺസിലർ വെച്ചൂച്ചിറ )യുടെ മകൻ ധ്യാൻ രതീഷ് ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ കളിക്കുന്നതിനിടയിലായിരുന്നു അപകടം. മുട്ടപ്പള്ളിയിലെ വാടകവീട്ടിലാണ് ഇവർ താമസിക്കുന്നത്. ഈ വീടിനോട് ചേർന്ന് ആൾ മറയില്ലാത്ത കിണറുണ്ടായിരുന്നു. കളിക്കുന്നതിനിടെ കുട്ടി അപ്രതീക്ഷിതമായി കിണറ്റിൽ വീഴുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശബ്ദം കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ കണ്ടത് കുട്ടി കിണറ്റിൽ വീണ് കിടക്കുന്നതാണ്. ഉടൻ തന്നെ കുട്ടിയെ പുറത്ത് എടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. കുഞ്ഞിന്റെ തലയിൽ മുറിവുണ്ട് .ഉടൻ തന്നെ മുക്കൂട്ടുതറയിലെ അസ്സീസ്സി ആശുപത്രിയിലെത്തിച്ചെങ്കിലും, മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മുക്കൂട്ടുതറ അസീസി ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. സംസ്കാരം പിന്നീട്.