എരുമേലി കനകപ്പലത്ത് ചെമ്പക മുത്തശ്ശിയെ ആദരിച്ചു

എരുമേലി: കനകപ്പലം എൻ.എം.എൽ.പി.സ്കൂളിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നൂറ്റിയേഴാം വയസ്സിലേക്കു പ്രവേശിച്ച മുത്തശ്ശി ചെമ്പകത്തെ ആദരിച്ചു. ബലൂണുകൾ കൊണ്ടും റിബണുകൾ കൊണ്ടും മനോഹരമായി ചെമ്പകത്തെ അണിയിച്ചൊരുക്കി. എരുമേലി ഗ്രാമപഞ്ചായത്ത് മെമ്പർ പി.എ.സുനിമോൾ പൂമാല അണിയിച്ച് ചെമ്പകത്തെ ആദരിച്ചു.

Advertisements

വിദ്യാലയത്തിന്റെ സ്ഥാപകനായ നോയൽ സായിപ്പ് 1916 ൽ സ്കൂൾ സ്ഥാപിച്ചപ്പോൾ നട്ടതാണ് ഈ ചെമ്പകമരം. സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നടുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. ഹെഡ് മാസ്റ്റർ സുനിൽ ജോർജ്, സി.എസ്. മാത്യു, സൂസൻ കെ.ജോസഫ്, സിന്ധു എം, ജിജി കെ.ജോൺ, മിൻസി ബൈജു എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles