എരുമേലി : ഓട്ടോ-ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു കുറുവാമൂഴി യൂണിറ്റ് സമ്മേളനം നടത്തി. മാർട്ടിൻ ജോസഫിൻ്റെ അധ്യഷതയിൽ ഫെഡറേഷൻ സംസ്ഥാന സമിതിയംഗം കെ.എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്യാമള ഗംഗാധരൻ ആദരിച്ചു.
സജിൻ വട്ടപ്പള്ളി, ബാബു, സാജൻ ഇ എസ് , എം എസ് സാബു, സാജേഷ് എ.സി, മാർട്ടിൻ ജോസഫ്, ലാൽ കെ.കെ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി മാർട്ടിൻ ജോസഫ് (പ്രസിഡൻ്റ്), ലാൽ കെ.കെ (വൈ. പ്രസിഡൻ്റ്), സാജേഷ് എസി (സെക്രട്ടറി), അരുൺ കുമാർ (ജോ. സെക്രട്ടറി), ജോബിൻ എബ്രാഹം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.