എരുമേലിയിൽ സ്വകാര്യ ബസിൽ നിന്നും വീണ് വിദ്യാർത്ഥിയ്ക്ക് പരിക്ക്; ബസ് നിർത്താതെ പോയതായി പരാതിയുമായി സുഹൃത്തുക്കൾ; സുഹൃത്തുക്കൾ തള്ളിയിട്ടതായുള്ള ആരോപണവുമായി ബസ് ജീവനക്കാർ

എരുമേലി: എരുമേലിയിൽ സ്വകാര്യ ബസിൽ നിന്നും വീണ് വിദ്യാർത്ഥിയ്ക്കു പരിക്കേറ്റ സംഭവത്തിൽ സഹ പാഠികൾക്ക് എതിരെ ആരോപണവുമായി ബസ് ജീവനക്കാർ. കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സഹപാഠികൾ തോളിൽ അടിച്ചതിന്റെ ഭാഗമായി കുട്ടി ബാലൻസ് തെറ്റി റോഡിൽ വീണതാണ് എന്ന ആരോപണവുമായാണ് ബസ് ജീവനക്കാർ രംഗത്ത് വന്നത്. എന്നാൽ, ബസിൽ നിന്നും കുട്ടി വീണിട്ടും ബസ് ജീവനക്കാർ നിർത്താതെ ഓടിച്ചു പോയതായി വിദ്യാർത്ഥികളുടെ സഹപാഠികൾ ആരോപിച്ചു.

Advertisements

കഴിഞ്ഞ ദിവസമാണ് എരുമേലി റൂട്ടിലോടുന്ന ഹരീശ്രീ ബസിൽ നിന്നും വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചു വീണതിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് ഇരുവിഭാഗങ്ങളുടെയും ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ആഗസ്ത് 14 ന് വൈകുന്നേരം 5:55 നാണ് ഈ സംഭവം ഉണ്ടായത്. ഇതേ ചൊല്ലി നാട്ടുകാർ ബസ് തടഞ്ഞ് സംഘർഷമായി മാറിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബസിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു. വിദ്യാർത്ഥി വീണത് അറിഞ്ഞിട്ടും ബസ് നിർത്താതെ കടന്നുപോയതായും ആരോപണം ഉയർന്നിട്ടുണ്ട്. വിദ്യാർത്ഥി വീഴുന്നത് തത്സമയം തന്നെ ബസിലെ കണ്ടക്ടർ, യാത്രക്കാർ, വിദ്യാർത്ഥിയുടെ സഹപാഠികൾ എന്നിവർ കണ്ടിരുന്നതായി സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.

വിദ്യാർത്ഥി ഡോറിലേക്ക് പോകുമ്പോൾ സഹപാഠി തോളിൽ തട്ടി യാത്രയാക്കുന്നുണ്ട്, ഇത് മൂലം ആണ് വിദ്യാർത്ഥി വീണതെന്നാണ് ബസ് ജീവനക്കാർ ആരോപിക്കുന്നത്. തോളിൽ ചെറുതായി ഒന്ന് തട്ടിയെന്ന് മാത്രമേ ഉള്ളുവെന്നും അതുകൊണ്ട് അല്ല വീണതെന്നുമാണ് സഹപാഠിയുടെ വാദം.
കോട്ടയത്തു നിന്നും -മണിമല – എരുമേലി വഴി -മുണ്ടക്കയം റൂട്ടിൽസർവീസ് നടുത്തുന്ന ഈ ബസിൽ നിന്നും കടയനിക്കാട് കുട്ടിക്കാട്ടുവളവിൽ വെച്ചാണ് ഈ സംഭവം ഉണ്ടായത്. ഇത് സംബന്ധിച്ച് പോലിസ്, മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമാവുകയാണ്.

Hot Topics

Related Articles