എരുമേലി മുക്കൂട്ടുതറയിൽ അയൽവാസികൾ തമ്മിൽ തർക്കം; കുത്തേറ്റയാൾ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു; പ്രതി സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടു; പ്രതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിൽ എടുത്തു

എരുമേലി: മുക്കൂട്ടുതറയിൽ അയൽവാസികൾ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കുറുമ്പന്മുഴി ജോളി കനാലിലാ(48)ണ് കൊല്ലപ്പെട്ടത്. വടക്കേമുറിയിൽ ബാബുവിനെ പരിക്കുകളോടെ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

റാന്നി കുറുമ്പൻമൂഴിയിലായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസികൾ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് രണ്ടു പേർക്ക് കുത്തേറ്റത്. കുറുമ്പൻമൂഴി സ്വദേശി സാബുവാണ് ജോളിയെ കുത്തിയതെന്നാണ് പൊലീസെന്ന വിവരം. മദ്യപാനത്തെ തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. പ്രതി സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടിൽ നിന്നാണ് സാബുവിനെ പിടികൂടിയത്.

Hot Topics

Related Articles