എരുമേലി: സര്‍വ്വസിദ്ധി വിനായക ക്ഷേത്രത്തില്‍ ഗണപതി ഭഗവാന്റെ സന്നിധിയില്‍ തുലാഭാര വഴിപാട് ദേവസ്വം ചെയര്മാന് വി.എസ്.വിജയന് ഉത്ഘാടനം ചെയ്തു. ഡോ. അനില.ജി.നായര്‍, പി.അര്‍ജുനന്‍പിള്ള എന്നിവര്‍ ആചാരങ്ങളും അനുഷ്ടാനങ്ങളും സംബന്ധിച്ച് പ്രഭാഷണം നടത്തി.രാവിലെ സമര്‍പ്പണ ചടങ്ങിന് മുന്നോടിയായി നടന്ന വിശേഷാല്‍ ചടങ്ങുകള്‍ക്ക് മേല്‍ശാന്തി മഹേഷ് ഭട്ടതിരിപ്പാട് കാര്‍മ്മികത്വം വഹിച്ചു.
കെ.കെ.മുരളീധരന്‍പിള്ള,വി.എസ്.ഗോപിനാഥ പിള്ള,നികുല്‍ രോഹിത്, കെ.സി.അനില്‍ കുമാര്‍, വി.പി.വിജയന്‍പിള്ള, മോഹന്‍ദാസ് ശ്രീരംഗം,വി.ആര്.രാജേന്ദ്രന്,സി.ടി.സാബു കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
Advertisements