കോട്ടയം : എരുമേലി ക്ഷേത്രത്തിൽ അയ്യപ്പ ഭക്തർക്ക് കുറി തൊടുന്നതിനു ഫീസ് ഏർപ്പെടുത്തി കരാർ നൽകിയ നടപടി അയ്യപ്പ ഭക്ത സമൂഹത്തിനെതിരെ യുള്ള വെല്ലുവിളിയും, ഭക്തജന ദ്രോഹവുംആണെന്ന്ക്ഷേത്രഏകോപന സമിതി ജില്ല സമിതി ആരോപിച്ചു. വെമ്പള്ളിക്കാവ് ദേവീക്ഷേത്രം മതപാഠശലയിൽ നടന്ന ക്ഷേത്ര ഏകോപന സമിതി യോഗത്തിൽ ചെയർമാൻ അച്യുതൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു
എരുമേലിയിൽ അയ്യപ്പഭക്തർക്ക് കുറി തൊടുന്നതിന് ദേവസ്വം ബോർഡ് ഫീസ്ഏർപ്പെടുത്തിയത് പിൻവലിച്ച് കരാർ റദ്ദ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. ഹിന്ദു ഭക്തർക്കും ക്ഷേത്രത്തിനും എതിരെ പണസമ്പാദനം ലക്ഷ്യമാക്കി ഏർപ്പെടുത്തിയിരിക്കുന്ന കരാർ മൗലിക സ്വാതന്ത്ര്യത്തിന് തകർക്കുന്ന തീരുമാനമാണ്. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ദേവസ്വം ബോർഡിന്റെ നടപടിയെ അപലപിച്ചും ജില്ലാ സമിതി പ്രമേയം പാസാക്കി. ജില്ലാ സംയോജകൻ സുനേഷ് കാട്ടാമ്പാക്ക് പ്രമേയം അവതരിപ്പിച്ചു. കണ്ണൻ മറ്റം പിന്താങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തിൽ പി ഡി വേണുകുട്ടൻ, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ കുമ്മനം, ജില്ല സഹസംഘടന സെക്രട്ടറി ആർ,.ജയചന്ദ്രൻ,ക്ഷേത്ര ഏകോപനസമിതി ഉപാധ്യക്ഷൻ ഈ കെ ഷാജി,സോമൻ ശിവാർപ്പണം, അനിതാ ജയമോഹൻ, വാസ്തു വിദഗ്ധൻ വൈക്കത്തുശ്ശേരി ജയചന്ദ്രൻ, ജി ആർ അഭിലാഷ്, ഗോപാലകൃഷ്ണൻ വെമ്പള്ളി എന്നിവർ പ്രസംഗിച്ചു.