കോട്ടയം : എരുമേലി കണമല അട്ടിവളവിന് സമീപം നിയന്ത്രണം നഷ്ടമായ അയ്യപ്പഭകതരുടെ വാഹനം മറിഞ്ഞ് ഡ്രൈവർ മരിച്ചു. ബസ് ഡ്രൈവർ ആന്ധ്ര സ്വദേശിയായ രാജുവാണ് (50) മരിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. ശബരിമല ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ആന്ധ്ര സ്വദേശികളായ അയ്യപ്പ ഭക്തരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 22 ഓളം അയ്യപ്പ ഭക്തരാണ് വാഹന ത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 14 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മോട്ടാർ വാഹന വകുപ്പ് സേഫ് സോൺ സംഘത്തിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Advertisements