ഈരാറ്റുപേട്ടയിൽ മൂന്നരവയസ്സുളള കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ ; അറസ്റ്റിലായത് 62 കാരൻ

കോട്ടയം : ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ മുന്നരവയസ്സുളള കുട്ടിയെ പീഡിപ്പിച്ച കേസ്സിൽ 62 കാരൻ അറസ്റ്റിൽ. പോക്സോ കേസ് അനുസരിച്ച് ഈരാറ്റൂപേട്ട കടുവാമൂഴി കടപ്ലാക്കൽ വീട്ടിൽ അലിയാറിനെ (62) യാണ് ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ പ്രസാദ് എബ്രഹാം വർഗീസ് അറസ്റ്റ് ചെയ്തത്.

Advertisements
പാലാ ഡി.വൈ.എസ്.പി ഷാജു ജോസിന്റെ മേൽനോട്ടത്തിൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ  എസ്.എച്ച്. ഒ  പ്രസാദ് എബ്രഹാം വർഗ്ഗീസ് , സബ്ബ് ഇൻസ്പെക്ടർ വിഷ്ണു വി.വി, സബ്ബ് ഇൻസ്പെക്ടർ തോമസ് സേവ്യർ, അസിസ്റ്റന്‍റ് സബ്ബ് ഇൻസ്പെക്ടർ വിനയരാജ് സി.ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനു. കെ.ആർ, സിവിൽ പോലീസ് ഓഫീസർമാരായ അജീഷ്മോൻ എൻ.റ്റി, ജോബി ജോസഫ്  അശ്വതി കെ.പി എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles