ഏറ്റുമാനൂർ: ഡെവൺ ഫുഡ്‌സിൽ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി. ലഹരി ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശവുമായാണ് പ്രതിജ്ഞയെടുത്തത്. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് പ്രതിജ്ഞയെടുത്തത്. ജീവനക്കാരും തൊഴിലാളികളും പരിപാടിയിൽ പങ്കാളികളായി. ഏറ്റുമാനൂർ ഡെവൺ ഫുഡ്‌സ് ജനറൽ മാനേജർ ജയകൃഷ്ണൻ, ഓപ്പറേഷൻസ് മാനേജർ ജെമിനി തങ്കപ്പൻ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. മയക്കുമരുന്നിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് ഭാരതത്തെ മോചിപ്പിക്കുവാൻ നാം ഒറ്റകെട്ടായി നിൽക്കണമെന്ന് ഡെവൺ ഫുഡ്‌സ് ജെനറൽ മാനേജർ ജയകൃഷ്ണൻ പറഞ്ഞു. ലഹരി വിരുദ്ധ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. തുടർന്ന് ലഹരിവിരുദ്ധ സന്ദേശവും പ്രതിജ്ഞയുംഎടുത്തു. ജെമിനി തങ്കപ്പൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.