ഏറ്റുമാനൂർ : പൂഞ്ഞാർ ഹൈവേയിൽ കുമ്മണ്ണൂർ വാഹനാപകടം. ഏറ്റുമാനൂർ ഭാഗത്ത് നിന്നും വന്ന ഇന്നോവ നിയന്ത്രണം തെറ്റി പാല ഭാഗത്ത് നിന്നും വന്ന ഇന്നോവ ക്രിസ്റ്റ വാഹനവുമായി കൂട്ടി ഇടിക്കുക ആയിരുന്നു.സംഭവത്തിന് ശേഷം വാഹനം നിര്ത്താതെ പോവുകയും ചേർപ്പുങ്കൽ വെച്ച് നാട്ടുകാർ തടയുകയും ആയിരുന്നു. ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തി..കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു. തിങ്കളാഴ്ച വൈകിട്ട് 70 യോടു കൂടിയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.
Advertisements