കോട്ടയം : തിയേറ്ററിൽ വെച്ച് കളഞ്ഞുപോയ സ്വർണ്ണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു.ഏറ്റുമാനൂർ യുജിഎം തിയേറ്ററിൽ സിനിമ കാണാൻ എത്തിയ കാണക്കാരി വടക്കേക്കര വീട്ടിൽ സന്ധ്യാ പ്രകാശിന്റെ മാലയാണ് നഷ്ടപ്പെട്ടത്.
തിയേറ്ററിൽ വച്ച് മാല നഷ്ടപ്പെട്ട വിവരം സന്ധ്യ ഏറ്റുമാനൂർ പോലീസിൽ അറിയിച്ചിരുന്നു.
പോലീസ് തിയേറ്റർ അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് തിയേറ്ററിലെ സൂപ്പർവൈസറായ മുരളി നടത്തിയ അന്വേഷണത്തിൽ ശുചീകരണ തൊഴിലാളിക്ക് മാല ലഭിച്ചതായി കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് മുരളി മാലയുമായി ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ എ.എസ്. അൻസലിന്റെ സാന്നിധ്യത്തിൽ മാല സന്ധ്യയ്ക്ക് കൈമാറി.
ഈ മാതൃകാപരമായ പ്രവർത്തനത്തിന് തിയേറ്റർ ജീവനക്കാരെയും തൊഴിലാളികളെയും SHO എ.എസ് അൻസൽ അഭിനന്ദിച്ചു.മാല തിരികെ ലഭിച്ചതിൽ സന്ധ്യ സൂപ്പർവൈസർ മുരളിയോട് നന്ദി അറിയിച്ചു.