ഏറ്റുമാനൂരിൽ കണ്ടെയ്നർ ലോറിയിൽ നിന്നും അഴുകി പഴകിയ മീൻ പിടിച്ച സംഭവത്തിൽ വിവാദം: പഴകിയ മീൻ പിടിച്ച വിവരം അറിയിച്ചിട്ടും ഭക്ഷ്യസുരക്ഷാ വിഭാഗം എത്തിയില്ല: പരാതിയുമായി നഗരസഭ അംഗങ്ങളും അധികൃതരും 

ഏറ്റുമാനൂർ : കണ്ടയ്നർ ലോറിയിൽ മൂന്ന് ടണ്ണിലേറെ അഴുകിയ മീൻ ഇന്ന് ഏറ്റുമാനൂരിൽ പിടിച്ചിട്ടും ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതർ എത്തിയത് വൈകിയെന്ന് പരാതി. വൈകുന്നേരം അഞ്ചിന് ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരും ജനപ്രതിനിധികളും പോലീസും സ്ഥലത്തെത്തി. വിവരമറിയിച്ചിട്ടും ഫുഡ് സേഫ്റ്റി ഓഫീസർ സ്ഥലത്തെത്താൻ തയ്യാറായില്ല. മാധ്യമ പ്രവർത്തകർ ഉൾപ്പെടെ മണിക്കൂറുകളോളം കാത്തു നിന്നു. നഗരസഭാധികൃതർ ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി വരെ ബന്ധപ്പെട്ടു.

Advertisements

മുനിസിപ്പൽ ചെയർപേഴ്സൺ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എന്നിവരുടെ കർശന നിലപാടിനു മുന്നിൽ മുട്ടുമടക്കി ഒടുവിൽ ഫുഡ് സേഫ്റ്റി ഓഫീസർ എത്തിയപ്പോൾ രാത്രി ഒമ്പതു മണിയായതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇത്രയും നേരം ദുർഗന്ധം വമിക്കുന്ന മീൻവണ്ടി പെരുവഴിയിൽ ഇരിക്കേണ്ടിയും വന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫുഡ് സേഫ്റ്റി ഓഫീസർ സാമ്പിൾ ശേഖരിച്ചെങ്കിലും രാത്രി വൈകിയതിനാൽ മീൻ മറവു ചെയ്യാനായില്ല. വാഹനം സീൽ ചെയ്ത് നഗരസഭാ കോമ്പൗണ്ടിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ മീൻ മറവു ചെയ്യും. 

വാഹനത്തിൽ നിന്നും അഴുകിയ 20 പെട്ടി മീൻ തിങ്കളാഴ്ച ഉച്ചയോടെ പിക്കപ്പ് വാനിൽ തലയോലപ്പറമ്പിലേക്ക് കൊണ്ടു പോയതായി ലോറി ഡ്രൈവർ പറഞ്ഞു.

Hot Topics

Related Articles