ഏറ്റുമാനൂർ: കേരളത്തിന്റെ റെയിൽവേ ചരിത്രം തിരുത്തി ഏറ്റുമാനൂർ. ഈ മാസം റെയിൽവേ ഇതുവരെ കേരളത്തിന് അനുവദിച്ച മൂന്ന് ട്രെയിനുകൾക്കും ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. ബാംഗ്ലൂർ – കൊച്ചുവേളി, ചെന്നൈ – കൊച്ചുവേളി, ഹുബ്ലി – കൊച്ചുവേളി എന്നീ ട്രെയിനുകൾക്കാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഹുബ്ലി – കോട്ടയം – ഹുബ്ലി ശബരിമല വീക്കിലി സ്പെഷ്യൽ ട്രെയിൻ നവംബർ 19 മുതൽ ജനുവരി 15 വരെയാണ് സർവീസ് നടത്തുന്നത്.
Advertisements