കോട്ടയം: ഏറ്റുമാനൂരില്‍ വീണ്ടും പൊലീസിന്റെ മയക്കുമരുന്ന് വേട്ട. കൊറിയറില്‍ കടത്തിക്കൊണ്ടു വന്ന ആംപ്യൂളുകള്‍ എന്ന് സംശയിക്കുന്ന പാക്കറ്റ് പൊലീസ് സംഘം പിടികൂടി. കഴിഞ്ഞ ആഴ്ച ആംപ്യൂളുകളുമായി പിടിയിലായ യുവാവ് ഓര്‍ഡര്‍ ചെയ്തതാണ് എന്ന് പൊലീസ് സംശയിക്കുന്നു. ഇന്ന് വൈകിട്ട് ആറരയോടെയാണ് ആംപ്യൂളുകള്‍ അടങ്ങിയതെന്നു സംശയിക്കുന്ന കൊറിയര്‍ പാക്കറ്റ് പിടിച്ചെടുത്തത്. നാളെ ഞായറാഴ്ച രാവിലെ ഡ്രഗ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയ ശേഷം മരുന്നുകള്‍ ആംപ്യൂളുകളാണ് എന്ന് ഉറപ്പിച്ച ശേഷം നടപടി സ്വീകരിക്കും. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ എ.എസ് അന്‍സല്‍, എസ്.ഐ അഖില്‍ദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊറിയര്‍ സ്ഥാപനത്തില്‍ നിന്നും ആംപ്യൂളുകള്‍ അടങ്ങിയത് എന്നു സംശയിക്കുന്ന കൊറിയര്‍ പിടിച്ചെടുത്തത്.
ഏറ്റുമാനൂരില്‍ പൊലീസിന്റെ മയക്കുമരുന്ന് വേട്ട വീണ്ടും; കൊറിയറില്‍ കടത്തിക്കൊണ്ടു വന്ന ആംപ്യൂളിനു സമാനമായ വസ്തു പിടിച്ചെടുത്തു; പരിശോധനയ്ക്ക് ശേഷം നടപടിയെടുക്കും
