കടുത്തുരുത്തി: എഴുമാന്തുരുത്തില്‍ നടക്കുന്ന കടുത്തുരുത്തി ടൂറിസം ഫെസ്റ്റിന് തുടക്കമായി. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്, ഉത്തരവാദിത്ത ടൂറിസം മിഷന്‍, എഴുമാന്തുരുത്ത് ടൂറിസം ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഡിസംബര്‍ 31 വരെ എഴുമാന്തുരുത്തില്‍ ടൂറിസം ഫെസ്റ്റ് (ഗ്രാമോത്സവം) നടക്കുന്നത്. ബുധനാഴ്ച്ച രാവിലെ കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത പതാകയുയര്‍ത്തി ഫെസ്റ്റിന് തുടക്കം കുറിച്ചു. ലോക ടൂറിസം മാപ്പില്‍ എഴുമാന്തുരുത്ത് ഉള്‍പെട്ടിട്ടുള്ളതിനാല്‍ ദേശീയ, അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ് എഴുമാന്തുരുത്ത് ടൂറിസം ഫെസ്റ്റെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫെസ്റ്റില്‍ കയാക്കിംഗ്, ചെറു വള്ളംകളി മത്സരം, ചൂണ്ടയിടല്‍ മത്സരം, വനിതകളുടെ വള്ളം കളി മത്സരം, ക്രിസ്തുമസ് ട്രീ മത്സരം, പട്ടം പറത്തല്‍ മത്സരം കൂടാതെ ഫുഡ് ഫെസ്റ്റ്, കാര്‍ഷികമേള ആമ്പല്‍ വസന്തം എന്നിവയെല്ലാം സംഘടിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച്ച വൈകുന്നേരം നടന്ന സമ്മേളത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ ടൂറിസം ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ, ഉത്തരവാദിത്വ ടൂറിസം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റിയധ്യക്ഷന്‍ കെ.എസ്. സുമേഷ്, സി.ബി. പ്രമോദ്, നോബി മുണ്ടയ്ക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാ, കായിക മത്സരങ്ങള്‍ നടന്നു. ദിവസവും രാവിലെ മുതല്‍ മത്സരങ്ങളും വൈകൂന്നേരം 6.30 മുതല്‍ കലാപരിപാടികളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, പഞ്ചായത്തംഗങ്ങളായ കെ.എസ്. സുമേഷ്, നോബി മുണ്ടയ്ക്കന്‍, സി.ബി. പ്രമോദ്, പഞ്ചായത്ത് സെക്രട്ടറി പി.ടി. ജോസഫ്, പ്രശാന്ത് എഴുമാന്തുരുത്ത് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.