ഏറ്റുമാനൂർ പേരൂർകവലയിൽ തുടർച്ചയായ രണ്ടാം ദിവസവും വാഹനാപകടം: നെടുമ്പാശേരിയിൽ നിന്നെത്തിയ കാറിൽ മറ്റൊരു കാറിടിച്ച് യുവതിയ്ക്കു പരിക്ക്

ഏറ്റുമാനൂർ പേരൂരിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: ഏറ്റുമാനൂർ പേരൂർ കവലയിൽ തുടർച്ചയായ രണ്ടാം ദിവസവും വാഹനാപകടം. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട കാർ നിർത്താതെ ഓടിച്ചു പോയി. ചങ്ങനാശേരി മാടപ്പള്ളി പറത്താനം നിജ ജോണി (37)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പേരൂർ ജംഗ്ഷനിൽ ആമസോണിന്റെ പാഴ്‌സൽ വാഹനം നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് അപകടമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച വൈകിട്ടും അപകടം ഉണ്ടായത്.

Advertisements

ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. നെടുമ്പാശേരിയിൽ നിന്നും ചങ്ങനാശേരിയിലേയ്ക്കു പോകുകകയായിരുന്നു ദമ്പതിമാർ സഞ്ചരിച്ച കാർ. ഏറ്റുമാനൂർ കോവിൽപ്പാടം റോഡിൽ നിന്നും പേരൂർക്കവല പാലാ റോഡ് മുറിച്ച് കടക്കുകയായിരുന്നു കാർ. ഈ സമയം , പാലാ ഭാഗത്ത് നിന്ന് അമിത വേഗത്തിൽ എത്തിയ കാർ ഈ കാറിന്റെ മുന്നിൽ ഇടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിനുള്ളിലുണ്ടായിരുന്ന നിജ ബോധരഹിതയായി. ഓടിക്കൂടിയ നാട്ടുകാരും ഓട്ടോഡ്രൈവർമാരും ചേർന്നാണ് പരിക്കേറ്റ നിജയെ ആശുപത്രിയിൽ എത്തിച്ചത്. ഇവരെ മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ഭർത്താവിന് അപകടത്തിൽ പരിക്കേറ്റില്ല. സംഭവത്തെ തുടർന്നു പാലാ റോഡിൽ അൽപ നേരം ഗതാഗതം തടസപ്പെട്ടു. പൊലീസ് സ്ഥലത്ത് എത്തി.

Hot Topics

Related Articles