കോട്ടയം ഏറ്റുമാനൂർ പാറോലിക്കലിൽ പഴക്കടയുടെ ഗോഡൗണിന് സമീപം പുരയിടത്തിൽ തീ പിടിച്ചു : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഏറ്റുമാനൂർ പാറോലിക്കൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
സമയം : പുലർച്ചെ മുന്ന് മണി

കോട്ടയം : ഏറ്റുമാനൂർ പാറോലിക്കലിൽ പഴക്കടയുടെ ഗോഡൗണിന് സമീപത്തെ പുരയിടത്തിന് തീ പിടിച്ചു. ഏറ്റുമാനൂർ എ.എഫ്സി എന്ന പഴക്കടയുടെ ഗോഡൗൺ സ്ഥിതി ചെയ്യുന്ന പുരയിടത്തിലാണ് തീ പടർന്നത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.

Advertisements

പുരയിടത്തിൽ നിന്നും തീ പടരുന്നത് കണ്ട് നാട്ടുകാരാണ് വിവരം ഏറ്റുമാനൂർ പൊലീസിലും അഗ്നിരക്ഷാ സേനയിലും അറിയിച്ചത്. തുടർന്ന് കോട്ടയത്തുനിന്നും അഗ്നി രക്ഷാസേന യൂണിറ്റ് സംഘം എത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. പുരയിടത്തിന് സൂക്ഷിച്ചിരുന്ന ഫ്രൂട്ട്സ് പപുരയിടത്തിൽ സൂക്ഷിച്ചിരുന്ന ഫ്രൂട്ട്സ് പെട്ടികൾ കത്തി നശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുരയിടത്തിലെ ചപ്പുചവറുകളും തീപിടിച്ച് നശിച്ചിട്ടുണ്ട്. പ്രദേശത്ത് നിരവധി വീടുകൾ ഉള്ള സ്ഥലം ആയിരുന്നു. പുരയിടത്തിൽ തീപടർന്നത് നിയന്ത്രിക്കാൻ സാധിച്ചതിനാൽ ഈ വീടുകളിലേയ്ക്ക് തീ പടരുന്നത് ഒഴിവാക്കാനായി. എന്നാൽ തീപിടിത്തത്തിന്റെ കാരണം എന്താണ് കണ്ടെത്താനായിട്ടില്ല.

Hot Topics

Related Articles