അർദ്ധരാത്രിയിൽ ഏറ്റുമാനൂരിൽ വൻ തീ പിടുത്തം : മഹാദേവ ക്ഷേത്രത്തിന് സമീപത്തെ ചെരുപ്പ് ബാഗ് കട കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം ; വീഡിയോ കാണാം

ഏറ്റുമാനൂർ : അർദ്ധരാത്രി ഏറ്റുമാനൂരിൽ വൻ തീ പിടുത്തം. എം.സി. റോഡിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം മാക്സ് ഷൂസ് ആൻഡ് ബാഗ്സ് എന്ന കച്ചവട സ്ഥാപനമാണ് രാത്രിയിലുണ്ടായ തീ പിടുത്തത്തിൽ കത്തി നശിച്ചത്. ബുധനാഴ്ച അർദ്ധരാത്രി 12 മണിയോടെയാണ് സംഭവം. ജീവനക്കാർ സ്ഥാപനം പൂട്ടി സമീപത്തുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്നു.

Advertisements

ഈ സമയം ഇവിടുത്തെ ജീവനക്കാർ
കടയ്ക്കുള്ളിൽ നിന്നും പുകയും വൻ ശബ്ദവും വരുന്നത് കണ്ട് അഗ്നിരക്ഷാസേനയിൽ വിവരമറിയിക്കുകയായിരുന്നു. മൂന്നു നിലകളിലായാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സംഭവം അറിഞ്ഞ് ഏറ്റുമാനൂർ പൊലീസ് സ്ഥലത്ത് എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശേഷം അഗ്നിരക്ഷ സേന എത്തിയ ശേഷം ഷട്ടർ തകർത്താണ് അവർ അകത്തു കയറിയത്. തീയും പുകയും പടർന്നതിനാൽ ഓക്സിജൻ സിലിണ്ടർ അടക്കമുള്ള സംവിധാനം ഉപയോഗിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചത്.
കോട്ടയത്ത് നിന്നും രണ്ടും , പാലാ കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നായി ഒരോന്നു വീതം അഗ്നി രക്ഷാ സേനാ യൂണിറ്റുകളത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.