ഏറ്റുമാനൂർ : നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ (എൻസിഎസ്) നേതൃത്വത്തിൽ ഏറ്റുമാനൂർ നഗരസഭയിലെ മുപ്പത്തിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്നേഹതീരം അങ്കണവാടിയിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നെഹ്റു കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് കെ മഹാദേവൻ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ നഗരസഭ മുപ്പത്തി മൂന്നാം വാർഡ് കൗൺസിലർ രശ്മി ശ്യാം ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി അംഗവും ഏറ്റുമാനൂർ നഗരസഭ 35ാം വാർഡ് കൗൺസിലർ സുരേഷ് ആർ നായർ ,ഏറ്റുമാനൂർ ഗവൺമെൻറ് ടിടിഐ സ്കൂൾ പ്രിൻസിപ്പൽ ടി. ജയകുമാർ, ഐ സി ഡിഎസ് സൂപ്പർവൈസർ സുചിത്ര, എൻസിഎസ് സെക്രട്ടറി ജി.ജി. സന്തോഷ് കുമാർ,സ്നേഹതീരം അങ്കണവാടി വർക്കർ രമ്യ മോഹനൻ ,എൻസിഎസ് എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ. അശോക്, ജെ.എം. സജീവ്, മണിനാരായണൻ, ജി. അശോക് എന്നിവർ പ്രസംഗിച്ചു.