ഏറ്റുമാനൂർ നഗരസഭയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ അട്ടിമറി; എൽ.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് വിജയം

കോട്ടയം : ഏറ്റുമാനൂർ നഗരസഭയിലെ ആരോഗ്യ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അട്ടിമറി വിജയം. എൽ.ഡി.എഫിലെ ബീന ഷാജിയാണ് അട്ടിമറി വിജയം നേടിയത്. രണ്ടിനെതിരെ മൂന്ന് വോട്ടുകൾക്കായിരുന്നു എൽ.ഡി.എഫിന്റെ വിജയം. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അൻസു ജോസഫിനെയാണ് ബീന ഷാജി പരാജയപ്പെടുത്തിയത്.

Advertisements

ഏറ്റുമാനൂർ നഗരസഭയിലെ നിലവിലെ സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷ യുഡിഎഫ് പ്രതിനിധി സുനിത ബിനീഷ് രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നഗരസഭയുടെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ നയസമീപനങ്ങളിൽ പ്രതിഷേധിച്ചായിരുന്നു രാജി. സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇതുവരെ യു.ഡി.എഫിനെ പിൻ തുണച്ച സുനിത എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. ബി.ജെ.പി അംഗം അനുശ്രീ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു.

Hot Topics

Related Articles