ഏറ്റുമാനൂർ പേരൂർ പുളിമൂട് ജംഗ്ഷനിലെ എ.ടി.എം – സി.ഡി.എം തകർത്ത് കവർച്ചാ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിൽ കാണാം

കോട്ടയം: ഏറ്റുമാനൂർ പേരൂർ ജംഗ്ഷനിൽ എസ്.ബി.ഐയുടെ എ.ടി.എമ്മും സിഡിഎമ്മും തകർത്ത് മോഷണ ശ്രമം നടത്തിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പൊലീസ് ബാങ്കിൽ നിന്നും ശേഖരിച്ച് സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

Advertisements

നീല ടീ ഷർട്ടും,തൊപ്പിയും മാസ്‌കും ധരിച്ച് എത്തിയ യുവാവ് എ ടി എം കമ്പി ഉപയോഗിച്ച് തകർക്കുന്ന ചിത്രമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. സംക്രാന്തി – പേരൂർ റോഡിൽ പുളിമൂട് കവലയിൽ എസ്.ബി.ഐ യുടെ എടിഎം മാണ് കുത്തി പൊളിച്ച് കവർച്ചാ ശ്രമം നടത്തിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രാഥമിക പരിശോധനയിൽ പണം നഷ്ടമായിട്ടില്ലെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന സൂചന. എന്നാൽ, സിഡിഎം കൂടി ഇതേ കൗണ്ടറിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സിഡി.എമ്മിന്റെ കണക്കുകൾ കൂടി പരിശോധിച്ചെങ്കിൽ മാത്രമേ പണം നഷ്ടമായത് സംബന്ധിച്ചു കൃത്യമായ സൂചന ലഭിക്കൂ. ഇതിനായി ബാങ്ക് അധികൃതർ പരിശോധന ആരംഭിച്ചിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെ 2.39 ഓടെയാണ് പുളിമൂട് ജംഗ്ഷനിലെ എടിഎം തകർക്കപ്പെട്ടിരിക്കുന്നത്.പുലർച്ചെ ഇതുവഴി എത്തി യാത്രക്കാരാണ് എടിഎം തകർത്ത് കണ്ടത്. തുടർന്ന് ഇവർ വിവരം ഏറ്റുമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. എടിഎമ്മിന്റെ കസ്റ്റോഡിയനായ ബാങ്ക് മാനേജരോട് സ്ഥലത്ത് എത്താൻ ആവശ്യപ്പെട്ടിടുണ്ട്. എടിഎം യന്ത്രം തകർത്തശേഷം പണം കവരാൻ ശ്രമം നടത്തിയതായാണ് സൂചന. എടിഎം മെഷീൻ ഏതാണ്ട് പൂർണ്ണമായും തകർത്ത നിലയിലാണ്. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്.

മോഷണ ശ്രമ വിവരം അറിഞ്ഞ് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഏറ്റുമാനൂർ ഭാഗത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

Hot Topics

Related Articles