ഏറ്റുമാനൂരിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി : പെൺകുട്ടികളെ കണ്ടെത്തിയത് കുമരകത്ത് നിന്നും

കോട്ടയം : 24 മണിക്കൂർ നീണ്ട ആശങ്ക ഒഴിഞ്ഞു, ഏറ്റുമാനൂർ സ്വദേശികളായ നാല് പെൺകുട്ടികളെയും പോലീസ് കണ്ടെത്തി. അതിരമ്പുഴക്ക് സമീപത്ത് നിന്നും കാണാതായ നാല് പെൺകുട്ടികളെയും പോലീസ് കണ്ടെത്തി.കുമരകത്തേക്കാണ് കുട്ടികൾ പോയിരുന്നത്. പിന്നീട് ഇവർ ഇവിടെ നിന്നും പോയി എന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നാഗമ്പടത്ത് എത്തിയപ്പോൾ കണ്ടെത്തുകയായിരുന്നു.പെൺകുട്ടികളെ കണ്ടെത്തിയ സാഹചര്യത്തിൽ ഇനി പേര്, ഫോട്ടോ മറ്റ് വിവരങ്ങൾ തുടങ്ങിയവ ഒന്നും പ്രചരിപ്പിക്കരുതെന്ന് പോലീസ് അധികൃതർ അറിയിച്ചു.

Advertisements

Hot Topics

Related Articles