മണർകാട്: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവ ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ അഞ്ചിന് പ്രഭാത പ്രാർഥന, 7.30ന് മൂന്നാംമണി നമസ്കാരം, 8.30ന് പ്രദക്ഷിണം, ഒൻപതിന് മദ്ധ്യാഹ്ന നമസ്കാരം, പത്തിന് പ്രസംഗം, 10.30ന് ഒൻപതാം മണി നമസ്കാരം. 11.30ന് സ്ലീബാ നമസ്കാരം, സ്ലീബാ ആഘോഷം, പ്രദക്ഷിണം, കുരിശു കുമ്പിടീൽ, ചൊറുക്ക നൽകൽ. 12.30ന് കബറടക്ക ശുശ്രൂഷ, സമാപനം. വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥന.
19ന് രാവിലെ അഞ്ചിന് പ്രഭാത പ്രാർഥന. കരോട്ടെ പള്ളിയിൽ രാവിലെ 9.30ന് മൂന്നാം മണി, ഉച്ച, ഒൻപതാം മണി നമസ്കാരം തുടർന്ന് 10ന് വിശുദ്ധ കുർബാന – മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്ത. 19ന് വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാർഥനയോടെ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് തുടക്കമാകും. തുടർന്ന് സൂത്താറ, പാതിര നമസ്കാരങ്ങൾക്ക് ശേഷം വൈകിട്ട് ഏഴിന് വിശുദ്ധ മൂന്നിന്മേൽ കുർബാന – മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്ത. തുടർന്ന് പ്രദക്ഷിണം, ആശീർവാദം. കരോട്ടെ പള്ളിയിൽ 20ന് രാവിലെ ആറിന് പ്രഭാത പ്രാർഥന, 6.30ന് വിശുദ്ധ കുർബാന.